കണ്ണിൽ മുകളുപൊടി വിതറി വയോധികയുടെ മാല പൊട്ടിക്കാൻ ശ്രമം..യുവതി പിടിയിൽ….
തൃശൂർ ചാമക്കാലയിൽ കണ്ണിൽ മുളകുപൊടി വിതറി വയോധികയുടെ മാല പൊട്ടിക്കാൻ ശ്രമിച്ച കേസിൽ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ചാമക്കാല രാജീവ് റോഡ് സ്വദേശി തലാശേരി വീട്ടിൽ സുബിത(34)യെയാണ് കയ്പമംഗലം പൊലീസ് അറസ്റ്റ് ചെയ്തത്.വെള്ളിയാഴ്ച്ച രാവിലെയാണ് സുബിത കൊച്ചിക്കാട്ട് വീട്ടിൽ സത്യഭാമയുടെ മാലപൊട്ടിച്ചത് . മാല പൊട്ടിച്ചെടുത്ത ശേഷം കണ്ണിൽ മുളകുപൊടി വിതറി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും വീട്ടമ്മ ഒച്ചവെച്ചതോടെ പ്രതി മാല ഉപേക്ഷിച്ച് രക്ഷപ്പെട്ടിരുന്നു.തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.