21കാരിയായ ജിം ട്രെയിനർ ഫ്ലാറ്റിൽ കൊല്ലപ്പെട്ട നിലയിൽ..സുഹൃത്ത് പിടിയിൽ….

ഇരുപത്തിയൊന്നുകാരിയായ ജിം ട്രെയിനറെ ഫ്ലാറ്റിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി.ഫോൺ സന്ദേശം ലഭിച്ചതിനെ തുടർന്ന് പൊലീസ് ഫ്‌ളാറ്റിൽ എത്തുമ്പോൾ ഇവർ അബോധാവസ്ഥയിലായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.അസം സ്വദേശിയായ സ്നേഹ നാഥാണ് മരിച്ചത്.സംഭവവുമായി ബന്ധപ്പെട്ട് ഇവരുടെ സുഹൃത്തായ 24 വയസ്സുള്ള രാജിനെ പൊലീസ് അറസ്റ്റു ചെയ്തു. ഇരുവരും അസം സ്വദേശികളാണെന്നും നേരത്തെ പരിചയമുള്ളവരാണെന്നും പൊലീസ് പറഞ്ഞു.വാക്കു തർക്കത്തെ തുടർന്നായിരുന്നു കൊലപാതകം.

Related Articles

Back to top button