പ്രണയത്തിൽ നിന്നും പിന്മാറി..20 കാരിയെ കാമുകന് കുത്തിക്കൊന്നു..മൃതദേഹം കുറ്റിക്കാട്ടിൽ…
കാണാതായ യുവതിയുടെ മൃതദേഹം കുറ്റിക്കാട്ടിൽ നിന്ന് കണ്ടെത്തി.യുവതിയുടെ കാമുകനാണ് കൃത്യത്തിന് പിന്നിലെന്നാണ് പൊലീസ് സംശയിക്കുന്നത്. ഒളിവില്‍ കഴിയുന്ന പ്രതിക്കായി തിരച്ചില്‍ ആരംഭിച്ചതായും പൊലീസ് വ്യക്തമാക്കി.നവിമുംബൈ ഊരണ്‍ സ്വദേശിനി യശശ്രീ ഷിന്ദേയെയാണ് (20) കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. . ഊരണ്‍ റെയില്‍വേ സ്റ്റേഷന് സമീപത്തെ കുറ്റിക്കാട്ടിലാണ് മൃതദേഹം കണ്ടത്തിയത്.
യുവതിയുടെ ശരീരമാസകലം കുത്തേറ്റ മുറിവുകളുണ്ടെന്നും അതിക്രൂരമായാണ് യുവതിയെ കൊലപ്പെടുത്തിയതെന്നും പൊലീസ് പറഞ്ഞു. വീട്ടില്‍നിന്ന് 25 കിലോമീറ്ററോളം അകലെയുള്ള ബേലാപുരിലാണ് യുവതി ജോലിചെയ്തിരുന്നത്. യുവതിയെ കാണാനില്ലെന്ന പരാതി ലഭിച്ചതിന് പിന്നാലെ പൊലീസ് നടത്തിയ അന്വേഷണത്തില്‍ യുവതിയുടെ കാമുകനെയും കാണാനില്ലെന്ന് കണ്ടെത്തിയിരുന്നു.തുടർന്ന് തിരച്ചില്‍ നടക്കുന്നതിനിടെയാണ് യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്.പ്രണയബന്ധം തകര്‍ന്നതിനെ തുടര്‍ന്നാണ് യുവതിയെ കൊലപ്പെടുത്തിയത് എന്നാണ് സംശയിക്കുന്നതെന്ന് പൊലീസ് പറയുന്നു. കൊലപാതകത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ച പൊലീസ് യുവാവിന് വേണ്ടിയുള്ള തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.