നരിക്കുനി കള്ളനോട്ട് കേസ്….മുഖ്യപ്രതികള്‍ പിടിയിൽ….പ്രിന്ററുകളും സ്കാനറുകളും പിടിച്ചെടുത്തു…

നരിക്കുനിയിലെ കള്ളനോട്ട് കേസിലെ മുഖ്യപ്രതികള്‍ പിടിയില്‍. ഇടുക്കി നെടുങ്കണ്ടം സ്വദേശി സുനിൽ കുമാർ, താമരശ്ശേരി കൈതപൊയിൽ ഷൗക്കത്തുള്ള എന്നിവരാണ് പിടിയിലായത്. ഹൊസൂരിലെ വാടക ഫ്ലാറ്റിൽ നിന്നുമാണ് പിടിയിലായത്. കള്ളനോട്ട് നിർമ്മാണത്തിനുള്ള പ്രിന്ററുകൾ, സ്കാനറുകൾ, ലാമിനേഷൻ മെഷീൻ, ഫോയിൽ പേപ്പർ, ഇൻജെക്ട് ഇൻക് മുതലായവയും കണ്ടെടുത്തു. കേസില്‍ നേരത്തെ ആറുപേര്‍ പിടിയിലായിരുന്നു. നരിക്കുനിയിലെ മണി ട്രാന്‍സ്ഫര്‍ കേന്ദ്രത്തില്‍ കള്ളനോട്ടുകൾ നൽകിയായിരുന്നു തട്ടിപ്പ്. 

Related Articles

Back to top button