ഒളിംപിക്സ് നഗരിയിൽ മോഷ്ടക്കാളുടെ വിളയാട്ടം…ഫുട്ബോൾ ഇതിഹാസം സീക്കോയെ കൊള്ളയടിച്ചു… നഷ്ടമായത് നാലരകോടി….

ഒളിംപികിസിന് കായികലോകത്തെ വിസ്മയിപ്പിക്കുന്ന ഉദ്ഘാടനം ഒരുക്കി ലോകത്തെ പാരീസ് ഞെട്ടിച്ചപ്പോൾ, പാരീസിന്  ഞെട്ടിച്ച് കള്ളന്മാര്‍. ഉദ്ഘാടനം ചടങ്ങിനെത്തിയ ബ്രസീൽ ഫുട്ബോള്‍ ഇതിഹാസം സീക്കോയെ മോഷ്ടാക്കള്‍ കൊള്ളയടിച്ചു.  സീക്കോയുടെ കോടികൾ വിലമതിക്കുന്ന ഡയമണ്ട് നെക്ലൈസും, ആഡംബര വാച്ചും ഉൾപ്പെടുന്ന സ്യൂട്ട് കേസാണ് മോഷ്ടാക്കള്‍ അപഹരിച്ചത്. ഏകദേശം നാലരക്കോടിയോളം രൂപയുടെ വസ്തുക്കളാണ് മോഷണം പോയത്. കാറിന്‍റെ വിന്‍ഡോ ഗ്ലാസ് തകര്‍ത്താണ് മോഷണം നടത്തിയതെന്നാണ് വിവരം. പാരീസ് ഒളിംപിക്സിനെത്തിയ ബ്രസീല്‍ ടീമിന്‍റെ അതിഥിയായി ഒളിംപിക് വേദിയിലേക്ക് ടാക്സിയില്‍ വരുമ്പോള്‍ കാറിന് അടുത്തെത്തി ഒരു മോഷ്ടാവ് ഡ്രൈവറുടെ ശ്രദ്ധമാറ്റുകയും മറ്റൊരാള്‍ മോഷണം നടത്തുകയായിരുന്നു. സംഭവത്തില്‍ സീക്കോ ഫ്രഞ്ച് പൊലീസിന് പരാതി നൽകി. കഴിഞ്ഞ ദിവസം അര്‍ജന്‍റീനയുടെ ഫുട്ബോൾ ക്യാമ്പിലും കള്ളൻ കയറിയിരുന്നു. ഫുട്ബോൾ താരങ്ങളുടെ ആഡംബര വാച്ചുകളും മൊബൈൽ ഫോണുകളുമാണ് മോഷ്ടാക്കള്‍ കൊണ്ടുപോയത്.

Related Articles

Back to top button