പാരീസ് ഒളിമ്പിക്സിൽ ആദ്യ സ്വർണം.. മെഡൽ 10 മീറ്റര്‍ എയര്‍ റൈഫിള്‍ മിക്‌സഡ് വിഭാഗത്തിൽ …

പാരിസ്: പാരിസ് ഒളിംപിക്‌സിലെ ആദ്യ സ്വര്‍ണം ചൈന നേടി. ഷൂട്ടിങ് 10 മീറ്റര്‍ എയര്‍ റൈഫിള്‍ മിക്‌സഡ് ടീം ഇനത്തിലാണ് ചൈന സ്വര്‍ണം നേട്ടം. ചൈനയുടെ ഹുവാങ് യുട്ടിങ്ങും ഷെങ് ലിഹാവോയുമാണ് ഒന്നാമതെത്തിയത്. അതേസമയം ഇന്ത്യയ്ക്ക് ഫൈനലിലേക്ക് യോഗ്യത നേടാനായില്ല.

ഫൈനലില്‍ ദക്ഷിണ കൊറിയക്കെതിരെ 16-12നായിരുന്നു ചൈനയുടെ വിജയം. കിം ജിഹിയോണ്‍-പാര്‍ക്ക് ഹജൂണ്‍ സഖ്യത്തെയാണ് ചൈനപരാജയപ്പെടുത്തിയത്. ദക്ഷിണ കൊറിയ വെള്ളിയും കസാഖ്സ്ഥാന്‍ വെങ്കലവും സ്വന്തമാക്കി.

അതേസമയം ഷൂട്ടിങ്ങില്‍ ഇന്ത്യയ്ക്ക് വീണ്ടും നിരാശയാണ് ഫലം. ഫൈനലിലേക്ക് യോഗ്യത നേടാനായില്ല. പുരുഷന്‍മാരുടെ 10 മീറ്റര്‍ എയര്‍പിസ്റ്റളില്‍ ഇന്ത്യന്‍ താരങ്ങള്‍ പുറത്തായി. സരബ്‌ജോത് സിങ്ങിനും അര്‍ജുന്‍ സിങ് ചീമയ്ക്കും ഫൈനല്‍ യോഗ്യതയില്ല. സരബ്‌ജോത് ഒന്‍പതാം സ്ഥാനത്തും അര്‍ജുന്‍ പതിനെട്ടാം സ്ഥാനത്തും ഫിനിഷ് ചെയ്തു.

Related Articles

Back to top button