കർണാടക മണ്ണിടിച്ചിൽ.. പല തവണ മുങ്ങി ഈശ്വർ മൽപെ.. അടിയൊഴുക്ക് വെല്ലുവിളിയായി തുടരുന്നു…
ബെംഗളൂരു: ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ മലയാളി അർജുന് വേണ്ടിയുള്ള തെരച്ചിൽ പന്ത്രണ്ടാം ദിവസം പിന്നിടുന്നു. നദിയിൽ നിന്ന് സിഗ്നൽ കിട്ടിയ നാലാമത്തെ സ്പോട്ടിലാണ് ഇപ്പോൾ തെരച്ചിൽ നടക്കുന്നത്. നദിയിലുള്ള മൺകൂനയിലെത്തി കുന്ദാപുരയിൽ നിന്നുള്ള മുങ്ങൽ വിദഗ്ദ്ധ സംഘമാണ് തെരച്ചിൽ നടത്തുന്നത്. തെരച്ചിൽ സംഘത്തിലെ തലവൻ ഈശ്വർ മൽപെ നദിയിൽ മുങ്ങിയെങ്കിലും പുഴയിലെ അടിയൊഴുക്ക് പ്രതിസന്ധിയായി നിലനിൽക്കുകയാണ്. പല തവണ മുങ്ങിയെങ്കിലും ഈശ്വർ മൽപെ അതിവേഗം തിരിച്ചുകയറിയെന്നാണ് ലഭിക്കുന്ന വിവരം. ദൗത്യവുമായി മുന്നോട്ടുപോവുന്നതുമായി ബന്ധപ്പെട്ട് ഈശ്വർ മൽപെ ഉദ്യോഗസ്ഥരുമായി ചർച്ച നടത്തുകയാണ്.