മൂന്ന് നില കെട്ടിടം തകർന്നു വീണ് അപകടം..രക്ഷാപ്രവർത്തനം തുടരുന്നു…

മൂന്ന് നില കെട്ടിടം തകർന്നു വീണ് അപകടം.നിരവധി പേർ കെട്ടിടത്തിനുള്ളിൽ കുടുങ്ങി കിടക്കുന്നുണ്ടെന്നാണ് സൂചന. പൊലീസും ഫയർഫോഴ്‌സും എൻഡിആർഎഫ് സംഘവും സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി വരികയാണ്.നവി മുംബൈയിലെ ഷഹബാസ് ഗ്രാമത്തിൽ പുലർച്ചെ അഞ്ച് മണിയോടെയാണ് കെട്ടിടം തകർന്നതെന്നാണ് റിപ്പോർട്ട്. കെട്ടിടത്തിൽ പതിമൂന്ന് ഫ്‌ളാറ്റുകളാണ് ഉണ്ടായിരുന്നത്. രണ്ട് പേരെ ഇതിനകം രക്ഷപ്പെടുത്തിയിട്ടുണ്ട്.ബാക്കിയുള്ളവരെ രക്ഷിയ്ക്കാനായി ശ്രമം നടക്കുകയാണ്.

Related Articles

Back to top button