യുവതിയെ പീഡിപ്പിച്ചു..ബോക്‌സിങ് ട്രെയിനർ അറസ്റ്റിൽ….
പാറശ്ശാല: യുവതിയെ പീഡിപ്പിച്ച ബോക്‌സിങ് ട്രെയിനറെ അറസ്റ്റ് ചെയ്തു. കുളത്തൂർ നല്ലൂര്‍ വട്ടം കാവുള്ള വീട്ടില്‍ സുനില്‍കുമാറി( 28) നെയാണ് കഴിഞ്ഞദിവസം അറസ്റ്റ് ചെയ്തത്. നെയ്യാറ്റിന്‍കര ടി ബിജംഗ്ഷനിലെ ഫിറ്റ്‌നസ് സെന്ററില്‍ വച്ചും മറ്റു സ്ഥലങ്ങളില്‍ വച്ചും യുവതിയ പീഡിപ്പിച്ചതായി അന്വേഷണസംഘം കണ്ടെത്തി. .കൂടുതല്‍ അന്വേഷണത്തിനായി ഇയാളെ കസ്റ്റഡിയില്‍ വാങ്ങും.കുറ്റകൃത്യവുമായി ബന്ധപ്പെട്ട് പ്രതി ഉപയോഗിച്ച കാറും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. നെയ്യാറ്റിന്‍കര ഡിവൈഎസ്പി ഷാജിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസന്വേഷിച്ചത്.