പൊതുസ്ഥലത്ത് ശൗച്യം ചെയ്യാനിരുന്നു….പിന്നാലെ കഴുത്തിന് ചുറ്റിപിടിച്ചത് പെരുമ്പാമ്പ്….
മഴക്കാലം തുടങ്ങിയതോടെ പമ്പുകള്‍ അടക്കമുള്ള ഇഴ ജന്തുക്കള്‍ ജനവാസ മേഖലകളില്‍ വലിയ തോതിലുള്ള ഭയം നിറയ്ക്കുകയാണ്. മധ്യപ്രദേശിലെ ജബൽപൂരിലെ കല്യാൺപൂർ മേഖലയിൽ കഴിഞ്ഞ ദിവസം ഒരാള്‍ 15 അടി നീളമുള്ള പെരുമ്പാമ്പിന്റെ വായില്‍ നിന്നും അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. തുറസായ സ്ഥലത്ത് മലമൂത്ര വിസര്‍ജ്ജനത്തിനായി എത്തിയതായിരുന്നു അയാള്‍. ഇതിനിടെയാണ് പെരുമ്പാമ്പ് ഇയാളുടെ കഴുത്തില്‍ പിടിമുറുക്കിയത്. നിലവിളി കേട്ടെത്തിയ നാട്ടുകാരാണ് പെരുമ്പാമ്പിന്റെ പിടിയില്‍ നിന്നും ഇയാളെ രക്ഷപ്പെടുത്തിയത്.