സംസ്ഥാനത്തെ മാലിന്യ പ്രശ്നത്തില്‍ ബോധവത്കരണം അനിവാര്യമെന്ന് ഹൈക്കോടതി…
കൊച്ചി : സംസ്ഥാനത്തെ മാലിന്യ പ്രശ്നം പരിഹരിക്കാന്‍ ജനങ്ങളെ ബോധവത്കരിക്കേണ്ടത് അനിവാര്യമെന്ന് ഹൈക്കോടതി. മാലിന്യം നിക്ഷേപിക്കുന്നതില്‍ നിന്ന് ജനങ്ങളെ തടയാന്‍ ടിവി ചാനലുകള്‍ വഴി പരസ്യം ചെയ്യണം. പുകവലി മുന്നറിയിപ്പ് പോലെ മാലിന്യത്തിനെതിരെ പരസ്യം നല്‍കണമെന്നും ഹൈക്കോടതി ഡിവിഷന് ബെഞ്ച്. ബ്രഹ്മപുരത്തെ മാലിന്യ പ്രശ്നം, ആമയിഴഞ്ചാന്‍ തോടിലെ അപകടം തുടങ്ങിയവ സംബന്ധിച്ച് സ്വമേധയാ സ്വീകരിച്ച ഹര്‍ജികള്‍ പരിഗണിക്കുന്ന പ്രത്യേക ഡിവിഷന് ബെഞ്ചിന്റേതാണ് പരാമര്‍ശം.