ദേശീയപാതയിൽ കുഴി..റോഡിലേക്ക് വീണ സ്കൂട്ടർ യാത്രക്കാരി കെഎസ്ആർടിസി ബസ് കയറി മരിച്ചു…
കോഴിക്കോട് വടകര ദേശീയപാതയിൽ കുഴിയിൽ നിന്നും റോഡിലേക്ക് വീണ സ്കൂട്ടർ യാത്രക്കാരി കെഎസ്ആർടിസി ബസ് കയറി മരിച്ചു.ചോറോട് സ്വദേശിനി ഇടമoത്തിൽ പ്രഭയാണ് മരിച്ചത്. മകൻ്റെ ഭാര്യ യോടൊപ്പം സ്കൂട്ടറിന് പിന്നിൽ സഞ്ചരിക്കുമ്പോഴാണ് അപകടം. കണ്ണൂർ ഭാഗത്ത് നിന്നും കോഴിക്കോട് ഭാഗത്തേക്ക് വരികയായിരുന്നു ഇരുവരും. വടകര കൊപ്ര ഭവന് സമീപം ദേശീയപാതയിൽ വെച്ച് സ്കൂട്ടർ അപകടത്തിൽ പെടുകയായിരുന്നു. പ്രഭയുടെ മകൻ്റ ഭാര്യ ശ്രീകലയെ നിസാര പരിക്കുകളോടെ വടകര സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.