ഇടുക്കിയിൽ മൂന്ന് വയസ്സുള്ള മകന് വിഷം നൽകിയ ശേഷം അമ്മയും ആത്മഹത്യ ചെയ്തു.. കുടുംബ പ്രശ്നം കാരണമെന്ന് പോലീസ്…

ഇടുക്കി: കമ്പംമെട്ടിൽ മൂന്ന് വയസ്സുള്ള മകന് വിഷം നൽകിയ ശേഷം അമ്മയും ആത്മഹത്യ ചെയ്തു. വിഷം കഴിച്ചാണ് അമ്മയും ജീവനൊടുക്കിയത്. കമ്പംമെട്ട് കുഴിക്കണ്ടം സ്വദേശി രമേശിൻറെ ഭാര്യ ആര്യ മോൾ (24) ആണ് മരിച്ചത്. മകൻ ആരോമൽ ആശുപത്രിയിൽ ചികിത്സയിലാണ്. ആരോമൽ അപകടനില തരണം ചെയ്തു. കുടുംബ പ്രശ്നത്തെ തുടർന്ന് ആര്യമോൾ മകനോടൊപ്പം ജീവനൊടുക്കാൻ ശ്രമിച്ചതാണെന്ന് പൊലീസ് പറഞ്ഞു. ഇന്നലെ രാത്രിയിൽ ആര്യമോളുടെ വായിലൂടെ നുരയും പതയും വരുന്നത് കണ്ട് വീട്ടുകാരാണ് തൂക്കുപാലത്തെ ആശുപത്രിയിൽ എത്തിച്ചത്. കൂടെ ആരോമലിനെയും ആശുപത്രിയിൽ എത്തിച്ചിരുന്നു. എന്നാൽ ആര്യമോളെ രക്ഷപ്പെടുത്താൻ സാധിച്ചില്ല. മൃതദേഹം നിയമപരമായ നടപടിക്രമങ്ങൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

Related Articles

Back to top button