ഒളിമ്പിക്സ് വേദിയിൽ ഇസ്രായേലിതിരെ കൂവലുമായി കാണികൾ.. ദേശീയഗാനത്തിനും പരിഹാസം…

പാരിസ്: പാരിസ് ഒളിമ്പിക്സിലും ഇസ്രായേലി ടീമിനെതിരെ കാണികൾ കൂവി. ഇസ്രായേൽ-മാലിദ്വീപ് മത്സരത്തിനിടയിലാണ് കാണികൾ പ്രതിഷേധിച്ചത്.

മത്സരം സമനിലയിൽ അവസാനിച്ചെങ്കിലും ലോകശ്രദ്ധ പിടിച്ചുപറ്റാൻ മാലി-ഇസ്രായേൽ മത്സരത്തിന് കഴിഞ്ഞു. ഗസ്സയിൽ നടക്കുന്ന യുദ്ധം കണക്കിലെടുത്ത് ഇസ്രായേൽ ടീമിന് വളരെ വലിയ സെക്യൂരിറ്റിയാണ് ഫ്രാൻസ് നൽകിയത്. സ്റ്റേഡിയത്തിന് പുറത്തും വരുന്ന വഴിയുലുമെല്ലാം വലിയ ഒരു ഫോഴ്സിനെ തന്നെ ഫ്രാൻസ് പൊലീസ് ഒരുക്കിയിരുന്നു.

മത്സരത്തിന് മുന്നോടിയായി ഇസ്രായേലിനൻറെ ദേശിയഗാനം കേട്ടപ്പോൾ കാണികൾ ഉച്ചത്തിൽ പരിഹസിക്കുകയും കൂവുകയും ചെയ്തിരുന്നു. മാലി ആരാധകർ അവരുടെ ദേശിയ ഗാനം അഭിമാനത്തോടെ പാടുകയും ചെയ്തു. 1973ലെ യോം കിപ്പൂർ യുദ്ധത്തിന് ശേഷം ഇസ്രായേലുമായുള്ള ബന്ധം മാലി അവസാനിപ്പിച്ചിരുന്നു.

പിന്നീട് ഓരോ തവണ അവർ പന്തിൽ തട്ടിയപ്പോഴും കാണികൾ കൂവാനും പരിഹസിക്കാനും മറന്നില്ല. മത്സരം 1-1 എന്ന നിലയിൽ സമനിലയിൽ പിരിഞ്ഞു.

നേരത്തെ ഈ മത്സരത്തിനിടയിൽ ഇസ്രായേലിനെതിരെ പ്രതിഷേധിക്കുമെന്ന് ഫ്രഞ്ച് ആക്ടിവിസ്റ്റ് ഗ്രൂപ്പായ സൂസന്നെ ഷീൽഡ് അറിയിച്ചിരുന്നു. ഇസ്രായേൽ ഗസ്സയിൽ നടത്തുന്ന അധിനിവേശത്തിനെതിരെ സമാധാനപരമായി പ്രതിഷേധിക്കുമെന്നായിരുന്നു സംഘടന അറിയിച്ചത്.

Related Articles

Back to top button