ആദിവാസി സ്ത്രീകൾ ഹിന്ദുക്കളല്ല..താലിയും സിന്ദൂരവും അണിയരുത്..വിവാദ പ്രസ്താവനയുമായി അധ്യാപിക..സസ്‌പെൻഷൻ…

മംഗള്‍സൂത്ര ധരിക്കരുതെന്നും നെറ്റിയില്‍ സിന്ദൂരം അണിയരുതെന്നും ആദിവാസി സ്ത്രീകളോട് ആവശ്യപ്പെട്ട അധ്യാപികക്ക് സസ്‌പെൻഷൻ. പെരുമാറ്റച്ചട്ടം ലംഘിച്ചതിനും വിദ്യാഭ്യാസ വകുപ്പിന്റെ പ്രതിച്ഛായ മോശമാക്കിയതിനുമാണ് നടപടി.രാജസ്ഥാനിലെ ബന്‍സ്വാരയില്‍ നടന്ന റാലിയില്‍ സംസാരിക്കുന്നതിനിടയാണ് അധ്യാപികയായ മനേക ദാമോർ ഈ ആവശ്യം ഉന്നയിച്ചത്.

”ആദിവാസി കുടുംബങ്ങള്‍ സിന്ദൂരമിടാറില്ല. അവര്‍ മംഗള്‍ സൂത്രവും ധരിക്കാറില്ല. ആദിവാസി സമൂഹത്തിലെ സ്ത്രീകളും കുട്ടികളും വിദ്യാഭ്യാസത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം. ഇനി മുതല്‍ എല്ലാ വ്രതാനുഷ്ഠാനങ്ങളും നിര്‍ത്തുക. ഞങ്ങള്‍ ഹിന്ദുക്കളല്ല” എന്നാണ് അധ്യാപിക പ്രസംഗിച്ചത്.
ഇവരുടെ പ്രസ്താവനക്കെതിരെ ആദിവാസി സമൂഹത്തിലെ സ്ത്രീകള്‍ എതിര്‍പ്പുമായി രംഗത്ത് എത്തിയിരുന്നു.സാദയിലെ ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപിക കൂടിയാണ് ഇവര്‍.

Related Articles

Back to top button