അർജുന്റെ കുടുംബത്തിന് നേരെയുള്ള സൈബറാക്രമണം..കർശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി റിയാസ്…

കർണാടകയിലെ അങ്കോളയിലെ മണ്ണിടിച്ചലിൽ കാണാതായ അർജുന്റെ കുടുംബത്തിനെതിരായ സൈബർ ആക്രമണത്തിൽ കർശനമായ നടപടി സ്വീകരിക്കുമെന്ന് ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ്.കുടുംബം നൽകിയ പരാതി ഗൗരവമുള്ളതാണെന്നും മന്ത്രി പറഞ്ഞു.

അർജുന്റെ വീട് സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.അർജുന്റെ കുടുംബത്തിന് നേരെ ഉണ്ടായ സൈബർ ആക്രമണം ഗൗരവമുള്ളതാണെന്ന് വ്യക്തമാക്കിയ മന്ത്രി മനുഷ്യപ്പറ്റ് ഇല്ലാത്ത ഇത്തരം നടപടിക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും പറഞ്ഞു. ഇത്തരം ആളുകളെ നിയമത്തിനു മുന്നിൽ കൊണ്ടു വരും. ഇങ്ങനെയും മനുഷ്യന്മാരുണ്ടല്ലോ എന്നാണ് ചിന്തിക്കുന്നതെന്നും മന്ത്രി കുറ്റപ്പെടുത്തി.കൂടാതെ അർജുനെ കണ്ടെത്തും വരെ തിരച്ചിൽ നടത്താൻ സർക്കാർ സമ്മർദം ചെലുത്തും എന്നും മന്ത്രി കൂട്ടിച്ചേർത്തു.

Related Articles

Back to top button