ജോലിഭാരവും സൗകര്യക്കുറവും..ഹൈറിച്ച് കേസ് എറ്റെടുക്കാൻ ബുദ്ധിമുട്ടെന്ന് സിബിഐ…
ജോലിഭാരവും സൗകര്യങ്ങളുടെ കുറവും കാരണം ഹൈറിച്ച് സാമ്പത്തിക തട്ടിപ്പു കേസ് ഏറ്റെടുക്കാൻ ബുദ്ധിമുട്ടുണ്ടെന്ന് സിബിഐ. കേന്ദ്ര അന്വേഷണ ഏജൻസിയുടെ കൊച്ചി ഓഫിസാണ് ഇക്കാര്യത്തിലുള്ള നിലപാട് കേന്ദ്ര സർക്കാരിനെ അറിയിച്ചത്. ഇക്കഴിഞ്ഞ ഏപ്രിൽ അഞ്ചിനാണ് സംസ്ഥാന സർക്കാർ ഹൈറിച്ച് കേസ് സിബിഐ അന്വേഷിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടത്. തുടർന്ന് കേന്ദ്രം ഇക്കാര്യത്തിൽ കൊച്ചി ഓഫീസിനോട് വിശദീകരണം തേടുകയായിരുന്നു.
തുടർന്നു നൽകിയ മറുപടിയിലാണ് കൊച്ചി ഓഫിസ് കേസ് ഏറ്റെടുക്കുന്നതിലെ ബുദ്ധിമുട്ട് അറിയിച്ചിരിക്കുന്നത്.ഇനി കേസ് ഏറ്റെടുക്കുന്നത് സംബന്ധിച്ചുള്ള തീരുമാനം ഉണ്ടാകേണ്ടത് കേന്ദ്ര സർക്കാരിൽ നിന്നാണ്. ഇതു സംബന്ധിച്ച് വിജ്ഞാപനമൊന്നും ലഭിച്ചിട്ടില്ലെന്നും സിബിഐ ഹൈക്കോടതിയെ അറിയിച്ചു.