കെ.എസ്.കെ.റ്റി.യു ജില്ലാ ഭാരവാഹികൾ
മാവേലിക്കര- മാവേലിക്കരയിൽ നടന്നുവന്ന കർഷക തൊഴിലാളി യൂണിയൻ ജില്ലാ സമ്മേളനം സമാപിച്ചു. സമ്മേളനം 60 അംഗ ജില്ലാ കമ്മിറ്റിയെയും 15 അംഗ എക്‌സിക്യൂട്ടീവിനെയും 32 സംസ്ഥാന സമ്മേളന പ്രതിനിധികളെയും തെരഞ്ഞെടുത്തു. ഭാരവാഹികളായി കെ രാഘവൻ (പ്രസിഡന്റ്), കെ.കെ ഷാജു, ടി.യശോധരൻ, കമലമ്മ ഉദയാനന്ദൻ, ജോസ് തോമസ് (വൈസ് പ്രസിഡന്റുമാർ). എം.സത്യപാലൻ (സെക്രട്ടറി), എൻ.സുധാമണി, സി.പ്രസാദ്, പി.രഘുനാഥ്, എൻ.പി വിൻസന്റ് (ജോ.സെക്രട്ടറിമാർ), എൻ.സോമൻ (ട്രഷറർ). കെ.നാരായണപിള്ള, വി.പ്രഭാകരൻ, കെ.കൃഷ്ണമ്മ, രുഗ്മിണി രാജു (ജില്ലാ എക്‌സിക്യൂട്ടീവ്) എന്നിവരെ തിരഞ്ഞെടുത്തു.