കെ വസുകി ഐ എ എസിന്‍റെ പുതിയ നിയമനം.. കേരളത്തിനു കേന്ദ്രത്തിന്റെ താക്കീത്…

ദില്ലി: വിദേശ സഹകരണത്തിന് കേരളം ഉദ്യോഗസ്ഥയെ നിയമിച്ചതിനെതിരെ കടുത്ത മറുപടിയുമായി കേന്ദ്ര സർക്കാർ. കെ വസുകി ഐ എ എസിന്‍റെ പുതിയ നിയമനത്തിലാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്. വിദേശരാജ്യങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങൾ കേന്ദ്ര വിഷയമാണെന്ന് ചൂണ്ടികാട്ടിയ വിദേശകാര്യ മന്ത്രാലയം, കേന്ദ്ര സർക്കാരിന്‍റെ കീഴിലുള്ള വിഷയങ്ങളിൽ കൈകടത്തരുതെന്ന താക്കീതും കേരളത്തിന് നൽകി.

വിദേശ രാജ്യങ്ങളുമായി ബന്ധപ്പെട്ട വിഷയം സംസ്ഥാന ലിസ്റ്റിലും കൺകറന്‍റ് ലിസ്റ്റിലുമുള്ളതല്ലെന്നും കേരളത്തെ ഓർമ്മിച്ചു. ഭരണഘടനാപരമായ അധികാര പരിധിക്കപ്പുറമുള്ള കാര്യങ്ങളിൽ സംസ്ഥാന സർക്കാരുകൾ കടന്നുകയറരുതെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

Related Articles

Back to top button