കർണാടക മണ്ണിടിച്ചിൽ.. അര്‍ജുന്റെ ട്രക്കിൽ ഉണ്ടായിരുന്ന തടി കണ്ടെത്തി ??
ബെംഗളൂരു: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ഡ്രൈവർ അര്‍ജുന്റെ ട്രക്കിൽ ഉണ്ടായിരുന്ന തടി കണ്ടെത്തിയെന്ന് ലോറി ഉടമ മനാഫ്. മണ്ണിടിച്ചിൽ ഉണ്ടായ സ്ഥലത്ത് നിന്ന് 12 കിലോ മീറ്റര്‍ അകലെ നിന്ന് നാല് കഷ്ണം തടി കണ്ടെത്തിയെന്ന് ലോറി ഉടമ മനാഫ് പറഞ്ഞു. എന്നാല്‍, ഇക്കാര്യത്തിൽ അധികൃതരുടെ സ്ഥിരീകരണം വന്നിട്ടില്ല. കണ്ടെത്തിയത് അര്‍ജുന്റെ ലോറിയിലുണ്ടായിരുന്ന തടികള്‍ തന്നെയാണെന്ന് ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചാല്‍ മാത്രമേ ഇക്കാര്യത്തില്‍ വ്യക്തത വരൂ.
അതേസമയം, ഗംഗാവലി നദിയില്‍ പുതഞ്ഞ അര്‍ജുന്റെ ലോറി കണ്ടെടുക്കാനുള്ള ദൗത്യം പുരോഗമിക്കുകയാണ്. നദിയോട് ചേർന്ന് ഐബോഡ് ഡ്രോൺ പറത്തി പരിശോധന നടത്തുകയാണ്.