ഡൽഹി മദ്യനയക്കേസ്.. കെജ്രിവാളിന്‍റെ കസ്റ്റഡി കാലാവധി വീണ്ടും നീട്ടി…

ദില്ലി: മദ്യനയ കേസിൽ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്‍റെ കസ്റ്റഡി കാലാവധി നീട്ടി. സിബിഐ കേസിന്റെ നടപടിയിൽ തിഹാർ ജയിലിലാണ് കെജ്രിവാൾ കഴിയുന്നത്. ആഗസ്റ്റ് 8 വരെയാണ് അരവിന്ദ് കെജ്രിവാളിന്‍റെ കസ്റ്റഡി കാലാവധി നീട്ടിയത്. റൗസ് അവന്യു കോടതിയുടേതാണ് ഉത്തരവ്. മനീഷ് സിസോദിയയുടെയും ബി ആർ എസ് നേതാവ് കെ കവിതയുടെയും എന്നിവരുടെയും കസ്റ്റഡി കാലാവധി നീട്ടിയിട്ടുണ്ട്.

അതേസമയം സ്ഥിര ജാമ്യാപേക്ഷയിൽ അരവിന്ദ് കെജ്രിവാളിന്റെ വാദം സുപ്രീംകോടതി ജൂലൈ 29ന് കേൾക്കും. തെളിവുകൾ ഇല്ലാതിരുന്നിട്ടും കെജ്രിവാൾ ജയിൽ മോചിതൻ ആകാതിരിക്കാൻ വേണ്ടിയാണ് സിബിഐ അറസ്റ്റ് ചെയ്തത് എന്ന്‌ കെജരിവാളിന്റെ അഭിഭാഷകനായ അഭിഷേക് മനു സിംഗ്വി കഴിഞ്ഞ ദിവസം വ്യതമാക്കി. എന്നാൽ സാക്ഷികളെ സ്വാധീനിക്കാനും അന്വേഷണം വഴിതെറ്റിക്കാനും കെജ്രിവാൾ ശ്രമിച്ചെന്നും സിബിഐ കോടതിയിൽ ആരോപിച്ചു.

Related Articles

Back to top button