59 കുട്ടികൾക്ക് മഞ്ഞപ്പിത്തം..അരൂർ എഎംയുപി സ്കൂൾ അടച്ചു…

മലപ്പുറം: പുളിക്കൽ പഞ്ചായത്തിൽ മഞ്ഞപ്പിത്തം പടരുന്നതായി റിപ്പോർട്ട്.പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 102 പേർക്ക് ഇതുവരെ മഞ്ഞപ്പിത്തം സ്ഥിരീകരിച്ചു. 59 വിദ്യാർത്ഥികൾക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചതിനെ തുടർന്ന് പുളിക്കൽ പഞ്ചായത്തിലെ അരൂർ എ എം യു പി സ്കൂൾ അടച്ചു. ജൂലൈ 29 വരെയാണ് സ്കൂൾ അടച്ചത്. ആരോഗ്യവകുപ്പിന്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും നിർദ്ദേശത്തെ തുടർന്നാണ് നടപടി.

Related Articles

Back to top button