ഐഎന്‍എസ് ബ്രഹ്മപുത്രയിലെ തീപിടുത്തം..കാണാതായ നാവികന്റെ മൃതദേഹം കണ്ടെത്തി…
ഐഎന്‍എസ് ബ്രഹ്മപുത്രയിലെ തീപിടിത്തത്തിനിടെ അപകടത്തില്‍പ്പെട്ട് കാണാതായ നാവികന്റെ മൃതദേഹം കണ്ടെത്തി. മുങ്ങല്‍ വിദഗ്ധരുടെ സംഘമാണ് മൂന്ന് ദിവസത്തിനുശേഷം സിതേന്ദ്രസിങ്ങിന്റെ മൃതദേഹം കണ്ടെത്തിയത്.നാവികസേനാ മേധാവി (സിഎൻഎസ്) അഡ്മിറൽ ദിനേശ് കെ ത്രിപാഠി, നാവികസേനാംഗങ്ങൾ എന്നിവർ സിതേന്ദ്രസിങ്ങിന് ആദരാഞ്ജലികൾ അർപ്പിച്ചു.
ഞായറാഴ്ച വൈകിട്ടുണ്ടായ തീപിടിത്തത്തില്‍ യന്ത്രസംവിധാനങ്ങള്‍ വലിയതോതില്‍ കത്തിനശിച്ചതായാണ് വിവരം.കോടികളുടെ നഷ്ടമുണ്ടായെന്നാണു റിപ്പോര്‍ട്ട്. ദുരന്തത്തെക്കുറിച്ച് സേനയുടെ അന്വേഷണവും ആരംഭിച്ചു. വെല്‍ഡിങ് അടക്കമുള്ള ജോലികള്‍ക്കിടെ തീ പടര്‍ന്നെന്നാണു സൂചന.