കെട്ടിട നിർമ്മാണ പെർമിറ്റ് ഫീ കുറച്ചു….പുതിയ നിരക്കുകൾ ആഗസ്റ്റ് 1 മുതൽ നിലവിൽ വരും….

തിരുവനന്തപുരം: ഏറെ വിമര്‍ശനം കേട്ട കെട്ടിട നിര്‍മാണ പെര്‍മിറ്റ് ഫീ വര്‍ധിപ്പിച്ച നടപടിയിൽ നിന്ന് പിന്നോട്ട് പോയി സര്‍ക്കാര്‍. വീട് വയ്ക്കുന്നവര്‍ക്കടക്കം വലിയ ആശ്വാസമാണ് സര്‍ക്കാറിന്റെ തിരുത്തൽ പ്രഖ്യാപനം. കെട്ടിട നിർമ്മാണ പെർമിറ്റ് ഫീസ് നിരക്കിൽ 60 ശതമാനം വരെ കുറവ് വരുത്താൻ സർക്കാർ തീരുമാനിച്ചതായാണ് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് അറിയിച്ചിരിക്കുന്നത്.. 80 ചതുരശ്ര മീറ്റർ വരെയുള്ള കെട്ടിടങ്ങളെ പെർമിറ്റ് ഫീസ് വർദ്ധനവിൽ നിന്ന് കഴിഞ്ഞവർഷം സർക്കാർ ഒഴിവാക്കിയിരുന്നു. 81 സ്‌ക്വയർ മീറ്റർ മുതൽ 300 സ്‌ക്വയർ മീറ്റർ വരെ വിസ്തീർണമുള്ള വീടുകൾക്ക് ചുരുങ്ങിയത് 50 ശതമാനമെങ്കിലും പെർമിറ്റ് ഫീസ് കുറയ്ക്കുന്ന രീതിയിലാണ് പുതിയ നിരക്ക്. കോർപറേഷനിൽ 81 മുതൽ 150 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള വീടുകളുടെ പെർമിറ്റ് ഫീസ് 60 ശതമാനം കുറയ്ക്കും. പുതിയ നിരക്കുകൾ ആഗസ്റ്റ് 1 മുതൽ നിലവിൽ വരും.

Related Articles

Back to top button