ചാന്ദിപുര വൈറസ്; ബാധിതരുടെ എണ്ണം വർദ്ധിക്കുന്ന…

ഗുജറാത്തിൽ ചാന്ദിപുര വൈറസ് രോഗ ലക്ഷണങ്ങളുമായി ആശുപത്രിയിലെത്തുന്നവരുടെ എണ്ണം കൂടുന്നു. ഇന്ന് ഉച്ചവരെ 117 പേരാണ് ചികില്‍സയിലുള്ളത്. 8നും 16നും ഇടയില്‍ പ്രായമുള്ള കുട്ടികളാണ് അധികവും. ഇതില്‍ 22 കുട്ടികള്‍ക്ക് ചാന്ദിപുര വൈറസെന്ന് സ്ഥിരീകരിച്ചു. മറ്റുള്ളവരുടെ രക്ത സാമ്പിളുകള്‍ പരിശോധനക്ക് അയച്ചിരിക്കുകയാണ്. ഗുജറാത്തില്‍ ഇതുവരെ 38 കുട്ടികളാണ് വൈറസ് രോഗലക്ഷണങ്ങളുമായി മസ്തിഷ്ക ജ്വരം ബാധിച്ച് മരിച്ചത്.

Related Articles

Back to top button