ഹേമ കമ്മിറ്റി റിപ്പോർട്ട്; ഒരാഴ്ചത്തേക്ക് സ്റ്റേ ചെയ്ത ഹൈക്കോടതി…

കൊച്ചി: സി​നി​മയി​ലെ പ്ര​ശ്ന​ങ്ങ​ളെ​ക്കു​റി​ച്ചു പ​ഠി​ക്കാ​ൻ നി​യോ​ഗി​ച്ച ജ​സ്റ്റി​സ് ഹേ​മ ക​മ്മി​റ്റി റി​പ്പോ​ർ​ട്ട് പു​റ​ത്തുവിടുന്നത് സ്റ്റേ ചെയ്ത് ഹൈകോടതി. ബുധനാഴ്ച വൈ​കീ​ട്ട്‌ 3.30ന്‌ ​സാം​സ്‌​കാ​രി​ക വ​കു​പ്പ് റി​പ്പോ​ർ​ട്ട്‌ പു​റ​ത്തു​വി​ടാനിരിക്കെയാണ് ഒരാഴ്ചത്തേക്ക് ഹൈകോടതി നടപടി. റിപ്പോർട്ട് പുറത്തുവിടുന്നത് സ്വകാര്യതയെ ബാധിക്കുമെന്നും തടയണമെന്നും ആവശ്യപ്പെട്ട് ചലച്ചിത്ര നിർമാതാവ് സജിമോൻ പാറയിൽ ആണ് ഹൈകോടതിയെ സമീപിച്ചത്. പ്രശസ്തിക്ക് വേണ്ടി മാത്രമുള്ള റിപ്പോർട്ടാണിതെന്നും ആളുകളുടെ പേര് വിവരങ്ങൾ പുറത്തു വിട്ടില്ലെങ്കിലും പലരിലേക്കും വിരൽ ചൂണ്ടുമെന്നും റിപ്പോർട്ടിൽ പ്രതിസ്ഥാനത്ത് വന്നവരെ കേട്ടിട്ടില്ലെന്നും ഹർജിക്കാരൻ ചൂണ്ടിക്കാട്ടി.

എന്നാൽ, പുറത്തു വിടുന്ന റിപ്പോർട്ടിൽ ആരുടെയും സ്വകാര്യതയെ ബാധിക്കുന്ന ഒന്നും ഇല്ലെന്ന് സർക്കാർ കോടതിയെ അറിയിച്ചു. സ്വകാര്യതയിലേക്ക് സൂചന നൽകുന്ന വിവരങ്ങൾ പോലും ഇല്ലെന്നും വ്യക്തമാക്കി.

റി​പ്പോ​ർ​ട്ടി​ലു​ള്ള വ്യ​ക്തി​ക​ളു​ടെ സ്വ​കാ​ര്യ​ത​യി​ലേ​ക്ക് ക​ട​ക്കാ​ത്ത, ആ​ർ.​ടി.​ഐ നി​യ​മ​പ്ര​കാ​രം വി​ല​ക്കി​യ വി​വ​ര​ങ്ങ​ൾ ഒ​ഴി​വാ​ക്കി​യാ​ണ്‌ 233 പേ​ജു​ക​ളു​ള്ള റി​പ്പോ​ർ​ട്ട്‌ പു​റ​ത്തു​വി​ടാനിരുന്നത്. റി​പ്പോ​ർ​ട്ട്‌ സ​മ​ർ​പ്പി​ച്ച്‌ നാ​ലു വ​ർ​ഷം ആ​കു​മ്പോ​ഴാ​ണ്‌ വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ടാ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​യ​ത്‌. വി​വ​രാ​വ​കാ​ശ ക​മീ​ഷ​ണ​ർ ഡോ.​ എ.​എ. അ​ബ്‌​ദു​ൽ ഹ​ക്കീ​മി​ന്റെ ഉ​ത്ത​ര​വി​നെ തു​ട​ർ​ന്നാ​ണ്​ ന​ട​പ​ടി.

ന​ടി​യെ ആ​ക്ര​മി​ച്ച സം​ഭ​വ​ത്തെ തു​ട​ർ​ന്നാ​ണ്‌ സി​നി​മ മേ​ഖ​ല​യി​ലെ അ​സ​മ​ത്വം ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​ശ്‌​ന​ങ്ങ​ൾ സം​ബ​ന്ധി​ച്ച്‌ പ​ഠ​നം ന​ട​ത്താ​ൻ സ​ർ​ക്കാ​ർ ജ​സ്‌​റ്റി​സ്‌ ഹേ​മ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​മ്മി​റ്റി​യെ നി​യോ​ഗി​ച്ച​ത്‌.

Related Articles

Back to top button