ഈ ബജറ്റിൽ ജനങ്ങളെ പരിഗണിച്ചില്ല….ബജറ്റ് ബിജെപിയുടെ ശിങ്കിടി മുതലാളിമാർക്ക് വേണ്ടിയെന്ന് തോമസ് ഐസക്…
പത്തനംതിട്ട : കേന്ദ്ര ബജറ്റ് ബിജെപിയുടെ ശിങ്കിടി മുതലാളിമാർക്ക് വേണ്ടിയെന്ന് മുൻ ധനമന്ത്രി ടി എം തോമസ് ഐസക്. ബിജെപിയുടെ രാഷ്ട്രീയ സിൽബന്ധി സർക്കാരുകൾക്ക് വേണ്ടിയുള്ള ബജറ്റാണിത്. രാജ്യത്തിന്റെയും ജനങ്ങളുടെയും താൽപര്യം പാടെ തള്ളിക്കളഞ്ഞ ബജറ്റെന്നും തോമസ് ഐസക് കുറ്റപ്പെടുത്തി. രാജ്യത്തിന്റെ വരുമാനത്തിലെ വളർച്ച ബജറ്റിൽ പ്രതിഫലിച്ചില്ല. റവന്യൂ വരുമാനം 15 ശതമാനം വർദ്ധിച്ചപ്പോൾ കൂടുതൽ പദ്ധതികൾ പ്രതീക്ഷിച്ചു. വരുമാന വളർച്ചയുടെ സാധ്യത ബജറ്റിൽ പ്രയോജനപ്പെടുത്തിയില്ല. കൊവിഡിന് ശേഷം തുടങ്ങിയ അതേ സാമ്പത്തിക നയം തന്നെയാണ് നിർമ്മലാ സീതാരാമൻ തുടരുന്നത്.