കൊയിലാണ്ടി ഗുരുദേവ കോളേജിന് പൊലീസ് സംരക്ഷണം..നിര്‍ദ്ദേശം നൽകി ഹൈക്കോടതി….

കൊയിലാണ്ടി ഗുരുദേവ കോളേജിന് പൊലീസ് സംരക്ഷണം നൽകാൻ ഹൈക്കോടതി നിർദ്ദേശം. പ്രിൻസിപ്പാളിന്റെ ഹർജിയിലാണ് കോടതിയുടെ ഇടപെടൽ.പ്രിൻസിപ്പാളിന്റെ അനുമതിയില്ലാതെ പുറത്ത് നിന്നുള്ളവർക്ക് കോളേജിലേക്ക് പ്രവേശനം അനുവദിക്കരുതെന്നും ഇക്കാര്യം പൊലീസ് ഉറപ്പ് വരുത്തണമെന്നും ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. കോളേജിൽ സമാധാനാന്തരീക്ഷം ഉറപ്പ് വരുത്താനും പൊലീസിന് ഹൈക്കോടതി നിർദ്ദേശം നൽകി.

ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികളുടെ അഡ്മിഷൻ നടക്കുന്ന ദിവസം എസ്എഫ്ഐ പ്രവര്‍ത്തകര്‍ സ്ഥാപിച്ച ഹെൽപ് ഡെസ്കുമായി ബന്ധപ്പെട്ടാണ് ക്യാംപസിൽ തര്‍ക്കം തുടങ്ങിയത്. പിന്നാലെ പ്രിൻസിപ്പാളിനെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചിരുന്നു.ഇതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിരുന്നു.സംഭവത്തിൽ എസ്എഫ്ഐ ഏരിയ കമ്മിറ്റി പ്രസിഡന്‍റിനെ മർദിച്ചുവെന്ന പരാതിയിൽ പ്രിൻസിപ്പലിനെതിരെയും, പ്രിൻസിപ്പലിനെ മർദിച്ചുവെന്ന പരാതിയിൽ എസ്എഫ്ഐ പ്രവർത്തകർക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.

Related Articles

Back to top button