ഗം​ഗാവാലി പുഴയിൽ നിന്ന് ഒരു മൃതദേഹം കണ്ടെത്തി…

ഷിരൂർ മണ്ണിടിച്ചിലിൽ ഗം​ഗാവാലി പുഴയിൽ നിന്ന് ഒരു മൃതദേഹം കണ്ടെത്തിയതായി റിപ്പോർട്ട്. മൃതദേഹം ലഭിച്ചത് ജില്ലാ കളക്ടർ സ്ഥിരീകരിച്ചിട്ടുണ്ട്. മൃതേദഹം കണ്ടെത്തിയെന്നുള്ള കാര്യം മാധ്യമങ്ങളെ അറിയിച്ചത് ലോറി ഉടമ മനാഫ് ആണ്.ഒരു സ്ത്രിയുടെ മൃതദേഹമാണ് പുഴയിൽ നിന്ന് ഇപ്പോൾ കണ്ടെത്തിയിരിക്കുന്നത്.കാണാതായ സന്നി​ഗൗഡയുടെ (55) മൃതദേ​ഹമാണോ ഇതെന്ന് സംശയം ഉണ്ട്.

എന്നാൽ കണ്ടെത്തിയ മൃതദേഹം ഇവരുടേതാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. കോഴിക്കോട് സ്വദേശി അർജുൻ ഉൾപ്പെടെ നാലു പേരെയാണ് അപകടത്തിൽ കാണാതായത്.അതേസമയം അർജുനായുള്ള തിരച്ചിൽ എട്ടാം ദിവസത്തേക്ക് കടന്നിരിക്കുകയാണ്.കരയിൽ സിഗ്നൽ ലഭിച്ചയിടങ്ങളിൽ ലോറി കണ്ടെത്താൻ ആകാത്തതോടെ ഗംഗാവലി പുഴയിലായിരിക്കും ഇന്നത്തെ തെരച്ചിൽ.

Related Articles

Back to top button