അഡ്വ.കെ സുരേഷ് കുമാറിന്റെ പുസ്തകങ്ങളുടെ പ്രകാശനം

മാവേലിക്കര- അക്കോക്ക് സംസ്ഥാന പ്രസിഡൻറ് അഡ്വ.കെ സുരേഷ് കുമാർ കുറത്തികാടിന്റെ പ്രകാശ പൂമ്പൊലി, മാവേലിക്കരായണത്തിലെ കുറത്തികാടൻ കഥകൾ എന്നീ പുസ്തകങ്ങളുടെ പ്രകാശനം ഗോവ ഗവർണർ ശ്രീധരൻ പിള്ള നിർവഹിച്ചു. ഗാന്ധിഭവൻ സെക്രട്ടറി ഡോ.പുനലൂർ സോമരാജൻ, പി.കെ.മേദിനി എന്നിവർ പുസ്തകം ഏറ്റുവാങ്ങി.

എ.ആർ സ്മാരകം സെക്രട്ടറി പ്രൊ.വി.ഐ. ജോൺസൺ, നോവലിസ്റ്റ് കെ.കെ സുധാകരൻ എന്നിവർ പുസ്തകങ്ങൾ ഏറ്റുവാങ്ങി. ആർട്ടിസ്റ്റ് പാർത്ഥസാരഥി വർമ്മ, ആദർശ് മഹേന്ദ്രൻ, പ്രധാനമന്ത്രിയുടെ രാഷ്ട്രീയ ദിവ്യാങ് ബാല പുരസ്കാരം നേടിയ ആദിത്യ സുരേഷ് എന്നിവരെ ആദരിച്ചു. തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗം അഡ്വ.എ.അജികുമാർ, മലങ്കര കത്തോലിക്കാ സഭ മാവേലിക്കര ഭദ്രാസന വികാരി ജനറൽ സ്റ്റീഫൻ കുളുത്തുംകാരോട്ട്, അക്കോക്ക് സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് ഷമീർ മുഹമ്മദ്, സാന്ത്വനം സെക്രട്ടറി രാമചന്ദ്രൻ മുല്ലശ്ശേരി, അഡ്വ.കെ സുരേഷ് കുമാർ കുറത്തികാട് എന്നിവർ സംസാരിച്ചു.

Related Articles

Back to top button