മലപ്പുറത്ത് തോണി മറിഞ്ഞുണ്ടായ അപകടം..കാണാതായ രണ്ടാമത്തയാളുടെ മൃതദേഹവും കണ്ടെത്തി…
മലപ്പുറം ജില്ലയിലെ കല്ലുര്‍മ്മയില്‍ തോണി മറിഞ്ഞുണ്ടായ അപകടത്തില്‍പ്പെട്ട രണ്ടാമത്തെയാളുടെ മൃതദേഹവും കണ്ടെത്തി. ചിയ്യാനൂര്‍ സ്വദേശി സച്ചിന്റെ (23) മൃതദേഹമാണ് അര്‍ധരാത്രിയോടെ കണ്ടെത്തിയത്.നേരത്തെ കല്ലുര്‍മ സ്വദേശി ആഷിഖിക്കിന്റെ (23) മൃതദേഹവും കണ്ടെത്തിയിരുന്നു. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ചിയ്യാനൂര്‍ സ്വദേശി പ്രസാദിനെ (26) നാട്ടുകാര്‍ രക്ഷപ്പെടുത്തിയിരുന്നു.പ്രസാദ് ഇപ്പോൾ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
ഇന്നലെ വൈകീട്ട് അഞ്ച് മണിയോടെയായിരുന്നു അപകടം നടന്നത് . സുഹൃത്തുക്കളായ മൂന്ന് പേരും കൂടി തോണിയുമായി കായലില്‍ ഇറങ്ങിയതായിരുന്നു. താഴ്ച്ചയുളള ഭാഗത്ത് എത്തിയതോടെയാണ് തോണി മറിഞ്ഞത്. ചതുപ്പായതിനാല്‍ മൂവര്‍ക്കും നീന്തി രക്ഷപ്പെടാനായില്ല.