അർജുനെ കാത്ത് കേരളം..രക്ഷാദൗത്യത്തിന് സൈന്യമെത്തി…

ഷിരൂരിൽ രക്ഷാദൗത്യത്തിന് സൈന്യമെത്തി.ബെല​ഗാവിയിൽ നിന്നുള്ള 40 അം​ഗ സംഘമാണ് അത്യാധുനിക സംവിധാനങ്ങളുമായി ഷിരൂരിലെത്തിയത്. രാവിലെ 11 മണിയോടെ എത്തുമെന്ന് അറിയിച്ചെങ്കിലും മൂന്ന് മണിക്കൂര്‍ വൈകിയാണ് സൈന്യം എത്തിയത്.സൈന്യത്തിന്റെ കൈവശമുള്ള ഉപകരണങ്ങൾ ഉപയോഗിച്ചായിരിക്കും മണ്ണുനീക്കൽ. ഷിരൂരിൽ ഇപ്പോൾ മഴയില്ല.കാലാവസ്ഥ അനുകൂലമാണ് എന്നത് വലിയ ആശ്വാസമാണ് നൽകുന്നത്.
അതേസമയം അപകടം നടന്ന് ആറാം നാൾ കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും അപകടം നടന്ന സ്ഥലത്തെത്തി. മണ്ണിടിച്ചിൽ ഉണ്ടായ സ്ഥലത്ത് മുഖ്യമന്ത്രിയും സംഘവും സ്ഥിതിഗതികൾ വിലയിരുത്തുന്നു.

Related Articles

Back to top button