രക്ഷാപ്രവർത്തനം നടക്കുന്നതിനിടെ ദുരന്തമുഖത്തുനിന്ന് സെൽഫിയെടുത്ത് കാർവാർ എസ്പി..വിമർശനം…
കർണാടക അങ്കോലയിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുന്റെ രക്ഷാദൗത്യം പുരോഗമിക്കുന്നതിനിടെ, രക്ഷാപ്രവർത്തന സ്ഥലത്ത് സെൽഫിയെടുത്ത കാർവാർ എസ്പിക്കെതിരെ സമൂഹമാധ്യമത്തിൽ രൂക്ഷ വിമർശനം.എസ്പി എം.നാരായണ ഐപിഎസിനെതിരെയാണ് വിമർശനം ഉയർന്നത്.തിരച്ചിലിനായി കൊണ്ടുവന്ന റഡാറിന്റെ പശ്ചാത്തലത്തിലാണ് എസ്പി സെൽഫിയെടുത്തത്. രക്ഷാപ്രവർത്തനം നടക്കുന്നതിനിടയിൽ സെൽഫിയെടുത്ത് ഔദ്യോഗിക പേജിൽ പോസ്റ്റു ചെയ്യാമോ എന്നാണ് വിമർശനം ഉയർന്നത്.‘ഉപയോഗമില്ലാത്ത പൊലീസ് ഓഫിസറെന്നും’ നിരവധിപേർ കമന്റ് ചെയ്തു.