ഹരിത കർമ്മ സേനയോട് തർക്കിച്ചു…. യുവാവിനെതിരെ കേസ്…..
പത്തനംതിട്ട: ഇലവുംതിട്ടയിൽ മാലിന്യം ശേഖരിക്കാനെത്തിയ ഹരിത കർമ്മ സേനയോട് തർക്കിച്ച യുവാവിനെതിരേ കേസെടുത്ത് പൊലീസ്. ചെന്നീർക്കര സ്വദേശി സോജന് (26) എതിരെ ഇലവുംതിട്ട പൊലീസാണ് കേസെടുത്തത്. മെഴുവേലി പഞ്ചായത്തിലെ ഹരിതകർമ സേനാംഗങ്ങളോട് തർക്കിച്ച യുവാവിനെ ബലപ്രയോഗത്തിലൂടെയാണ് പൊലീസ് പിടികൂടിയത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ശേഷമായിരുന്നു സംഭവം.