മെഗാ താരലേലത്തിന് മുമ്പ് റിഷഭ് പന്തിനെ കൈവിടുമോ…..

ഐപിഎല്‍ മെഗാ താരലേലത്തിന് മുമ്പ് ക്യാപ്റ്റന്‍ റിഷഭ് പന്ത് ചെന്നൈ സൂപ്പർ കിംഗ്സിലേക്ക് പോകുമെന്ന വാര്‍ത്തകളോട് പ്രതികരിച്ച് ഡല്‍ഹി ക്യാപിറ്റല്‍സ്. മെഗാ താരലേലത്തിന് മുമ്പ് റിഷഭ് പന്ത് ഡൽഹി ക്യാപ്പിറ്റൽൽസ് വിടുമെന്ന അഭ്യൂഹങ്ങൾ ടീം വൃത്തങ്ങള്‍ തള്ളി. റിഷഭ്  പന്തുമായി അടുത്ത സീസണിലെ തയ്യാറെടുപ്പുകൾ ചർച്ച ചെയ്തതായും ഫ്രാഞ്ചൈസി വൃത്തങ്ങള്‍ വ്യക്തമാക്കി. അഭ്യൂഹങ്ങൾ പ്രചരിക്കുന്നതിനിടെ റിഷഭ് പന്തിനന്‍റെ ചിത്രം ഡൽഹി ക്യാപിറ്റൽസ് സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചു. ഇന്ത്യന്‍ വിക്കറ്റ് കീപ്പറായ പന്ത്, ഡല്‍ഹി ക്യാപിറ്റല്‍സിനായി ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച താരവും ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരവുമാണ്. പന്തിന് പുറമേ അക്സർ പട്ടേൽ, കുൽദീപ് യാദവ് എന്നിവരെയും ട്രിസ്റ്റൻ സ്റ്റബ്സ് , ജെയ്ക് ഫ്രേസ‍ർ മക്ഗർക്ക് എന്നീ വിദേശതാരങ്ങളില്‍ ഒരാളെയും ടീം നിലനിർത്താൻ ശ്രമിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

Related Articles

Back to top button