താമരശ്ശേരി ചുരത്തിൽ പിക് അപ്പ്‌ വാൻ കൊക്കയിലേക്ക് മറിഞ്ഞു…

താമരശ്ശേരി ചുരത്തിൽ പിക് അപ്പ്‌ വാൻ കൊക്കയിലേക്ക് മറിഞ്ഞ് അപകടം. ആറാം വളവിലാണ് അപകടം ഉണ്ടായത്.അപകടത്തിൽ രണ്ടുപേർക്ക് പരുക്കേറ്റു. പിക് അപ്പിന് പിന്നിൽ മറ്റൊരു വാഹനം ഇടിയ്ക്കുകയായിരുന്നു. വയനാട്ടിൽ നിന്ന് വാഴക്കുലയുമായി എത്തിയ വാഹനമാണ് അപകടത്തിൽ പെട്ടത്. കല്പറ്റയിൽ നിന്നുള്ള അഗ്നിശമനസേന സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.

Related Articles

Back to top button