ചിന്നക്കനാലില്‍ വീണ്ടും കാട്ടാന ആക്രമണം..വൻ നാശനഷ്ടം…
ചിന്നക്കനാലില്‍ വീണ്ടും കാട്ടാനയുടെ ആക്രമണം. 301 കോളനിയിലാണ് 13 അംഗ കാട്ടാനക്കൂട്ടം ഇറങ്ങിയത്.ഇന്നലെ രാത്രി ഇറങ്ങിയ കാട്ടാനക്കൂട്ടം കോളനിക്ക് സമീപം നാശം വിതച്ചു. ഇപ്പോഴും കാട്ടാനക്കൂട്ടം മേഖലയില്‍ തുടരുകയാണ്.ഇന്നലെ രാത്രിയിൽ ജനവാസമേഖലയിൽ ഇറങ്ങിയ കാട്ടാനകള്‍ വ്യാപകമായി ഏലം, കുരുമുളക്, പച്ചക്കറി കൃഷികള്‍ നശിപ്പിച്ചതായി പ്രദേശവാസികള്‍ പറഞ്ഞു.മേഖലയില്‍ വൈദ്യുതിബന്ധം ഇല്ലാതായിട്ട് ഒരാഴ്ച കഴിഞ്ഞു. ഇതിനാല്‍ തന്നെ ആദിവാസി കുടുംബങ്ങള്‍ക്ക് പുറത്തിറങ്ങി ആനയെ ഓടിക്കുന്നതിനും സാധിക്കുന്നില്ല.