ലക്ഷങ്ങൾ വിലവരുന്ന മയക്കുമരുന്നുമായി കൊല്ലം സ്വദേശിയായ ഡോക്ടർ പിടിയിൽ…

മുത്തങ്ങ ചെക്ക്പോസ്റ്റിൽ 5 ലക്ഷത്തോളം രൂപ വിലമതിക്കുന്ന മയക്കുമരുന്നുമായി ആയുർവേദ ഡോക്ടർ പിടിയിൽ. കൊല്ലം ചിറ്റുമൂല സ്വദേശി ഇടമരത്തു വീട്ടിൽ എൻ. അൻവർഷാ എന്നയാളെയാണ് എക്സൈസ് അറസ്റ്റ് ചെയ്തത്. 160.77 ഗ്രാം മയക്കുമരുന്ന് മെത്താംഫിറ്റമിനാണ് ഇയാളുടെ പക്കൽനിന്നും കണ്ടെത്തിയത്.മൈസൂർ – പൊന്നാനി കെഎസ്ആർടിസി സ്വിഫ്റ്റ് ബസിൽ യാത്ര ചെയ്യുന്ന സമയത്താണ് ഇയാൾ മയക്കുമരുന്നുമായി പിടിയിലാകുന്നത്.

പ്രതി ദുബൈയിൽ സ്വന്തമായി ആയുർവേദ സെൻറർ നടത്തുന്ന ഡോക്ടറാണെന്ന് എക്സൈസ് അധികൃതർ വ്യക്തമാക്കി. വിവാഹ ആവശ്യത്തിനായി കഴിഞ്ഞ 5 മാസമായി ഇയാൾ നാട്ടിൽ ഉണ്ടായിരുന്നെന്നും എക്സൈസ് പറഞ്ഞു.

Related Articles

Back to top button