നെയ്യാറ്റിൻകരയിൽ കുത്തിവെപ്പെടുത്ത് അബോധാവസ്ഥയിലായിരുന്നു യുവതി മരിച്ചു…
നെയ്യാറ്റിൻകര താലൂക്ക് ആശുപത്രിയിൽ ഡോക്ടറുടെ അനാസ്ഥ മൂലം അബോധാവസ്ഥയിലായിരുന്ന യുവതി മരിച്ചു.മലയൻകീഴ് സ്വദേശി കൃഷ്ണയാണ് (28) മരിച്ചത്.തിരുവനന്തപുരം മെഡിക്കൽ കോളജിൽ തീവ്രപരിചരണ വിഭാഗത്തിൽ ആറ് ദിവസമായി ചികിത്സയിലായിരുന്നു കൃഷ്ണ. കിഡ്നി സ്റ്റോൺ ചികിത്സയ്ക്കെത്തിയ കൃഷ്ണയ്ക്ക് നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ നിന്നും കുത്തിവെപ്പ് നൽകിയിരുന്നു.ഇതിന് പിന്നാലെ യുവതി അബോധാവസ്ഥയിലാവുകയായിരുന്നു. തുടർന്ന് ചികിത്സാപ്പിഴവ് ആരോപിച്ച് കുടുംബം രംഗത്തെത്തിയതിന് പിന്നാലെ ആശുപത്രിയിലെ ഡോക്ടർ വിനുവിനെതിരെ പൊലീസ് കേസെടുത്തിരുന്നു.