വീണ്ടും ജീവനെടുത്ത് മൊബൈൽ ഗെയിം..ബിരുദ വിദ്യാർത്ഥി വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ…

ആലുവയിൽ ബിരുദ വിദ്യാർത്ഥിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. എടയപ്പുറം സ്വദേശി അനീഷിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.അനീഷ് മൊബൈൽ ഗെയിമിന് അടിമയായിരുന്നതായാണ് പ്രാഥമിക നിഗമനം. ഇൻറർനെറ്റ് കണക്ഷൻ ലഭിക്കാതിരിക്കുമ്പോൾ അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നതായും വിവരമുണ്ട്.അൽ അമീൻ കോളജിലെ ഒന്നാം വർഷ വിദ്യാർത്ഥിയാണ് മരിച്ച അനീഷ്.

Related Articles

Back to top button