ടോൾ പ്ലാസയിലെ ഈ തെറ്റിന് ഇനി രണ്ടിരട്ടി ടോൾ കൊടുക്കേണ്ടി വരും…ഇതാ പുതിയ നിയമം…
ദേശീയ പാതകളിലും എക്‌സ്പ്രസ് വേകളിലും ഓടുന്ന വാഹനങ്ങൾക്ക് നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ പുതിയ നിയമങ്ങൾ പുറപ്പെടുവിച്ചു. ഈ നിയമങ്ങൾ ലംഘിക്കുകയാണെങ്കിൽ, നിങ്ങളിൽ നിന്ന് ഇരട്ടി ടോൾ നികുതി ഈടാക്കനാണ് ദേശീയപാതാ അതോറിറ്റി (NHAI)യുടെ പുതിയ നീക്കം എന്നാണ് റിപ്പോര്‍ട്ടുകൾ.
ടോൾ ടാക്സ് പിരിക്കാൻ നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ 2014 ൻ്റെ തുടക്കത്തിൽ ഫാസ്ടാഗ് ആരംഭിച്ചിരുന്നു. എന്നാൽ ഫാസ്ടാഗ് ശരിയായി ഉപയോഗിക്കാൻ അറിയാത്ത നിരവധി ആളുകൾ ഇപ്പോഴും ഉണ്ട്. അതുകൊണ്ടുതന്നെ ദേശീയപാതാ അതോറിറ്റി വാഹന ഉടമകൾക്കായി പുതിയ നിയമങ്ങൾ ഉണ്ടാക്കുകയും അവ ലംഘിക്കുന്നതിന് ഇരട്ടി നികുതി ഈടാക്കാൻ വ്യവസ്ഥ ചെയ്യുകയും ചെയ്‍തിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ടുകൾ.