അമ്പലപ്പുഴയിൽ ക്ഷേത്രത്തിൽ മോഷണം…

ആലപ്പുഴ: അമ്പലപ്പുഴയിൽ ക്ഷേത്രത്തിൽ മോഷണം. കോമന വെളിയിൽ കാവ് ക്ഷേത്രത്തിലാണ് മോഷണം നടന്നത്.4 കാണിക്കവഞ്ചികളും, 4 നിലവിളക്കുകളും, ഉരുളിയും മോഷണം പോയി. ക്ഷേത്ര ജീവനക്കാർ എത്തിയപ്പോഴാണ് മോഷണം നടന്ന വിവരം അറിയുന്നത്. അമ്പലപ്പുഴ പൊലീസ് എത്തി പരിശോധന നടത്തി.പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കിയതായി പൊലീസ് അറിയിച്ചു.

Related Articles

Back to top button