പുഴയിൽ ഏണിയിറക്കി രക്ഷാപ്രവർത്തനം; ചിറ്റൂർ പുഴയിൽ കുടുങ്ങിയ കുട്ടികളെ രക്ഷപ്പെടുത്തി…

ചിറ്റൂർ: പാലക്കാട് ചിറ്റൂർ പുഴയിൽ കുളിക്കാനിറങ്ങി കുടുങ്ങിയ 2 കുട്ടികളെയും കരയിലേക്കു കയറ്റിയതായി മന്ത്രി കെ കൃഷ്ണൻകുട്ടി അറിയിച്ചു. പുഴയുടെ നടുക്കാണ് കുട്ടികൾ കുടുങ്ങിയത്. അഗ്നിരക്ഷാ സേനയുടെയും പൊലീസിന്റെയും നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം. പുഴയിലേക്ക് ഏണിയിറക്കി നൽകിയാണ് കുട്ടികളെ കരയ്ക്കു കയറ്റിയത്.

നറണി തടയണയ്ക്ക് സമീപമാണ് കുട്ടികൾ കുടുങ്ങിയത്. മൂന്നു കുട്ടികളാണ് പുഴയിൽ കുളിക്കാനിറങ്ങിയത്. വെള്ളം ഉയർന്നതോടെ കുട്ടികളിൽ ഒരാൾ നീന്തി തിരികെ കരയിലേക്ക് കയറി. ഈ കുട്ടിയാണ് വിവരം നാട്ടുകാരെ അറിയിച്ചത്. വൈകാതെ തന്നെ രക്ഷാപ്രവർത്തകർ കുട്ടികളുടെ അടുത്തേക്ക് എത്തുകയായിരുന്നു.

കുട്ടികൾ നിൽക്കുന്ന പുഴയുടെ ഭാഗത്ത് ആഴം കുറവാണെങ്കിലും ശക്തമായ നീരൊഴുക്കാണുണ്ടായിരുന്നത് . ആളിയാർ മേഖലയിൽ മഴ ശക്തമായതോടെ മൂലത്തറ റഗുലേറ്ററിന്റെ ഷട്ടറുകൾ തുറന്നതിനാൽ ചിറ്റൂർ പുഴയിൽ ശക്തമായ നീരൊഴുക്കുണ്ടാകുകയായിരുന്നു.

Related Articles

Back to top button