പൂജ ഖേദ്കറിന്റെ അമ്മയുടെ തോക്കും വെടിയുണ്ടകളും പിടിച്ചെടുത്തു…

മുംബൈ: ഐ.എ.എസ്. ഉദ്യോഗസ്ഥ പൂജ ഖേദ്കറിന്റെ അമ്മ മനോരമ ഖേദ്കർ ഉപയോഗിച്ചിരുന്ന തോക്ക് പോലീസ് പിടിച്ചെടുത്തു. പുണെയിലെ വീട്ടില്‍ നടത്തിയ പരിശോധനയിലാണ് തോക്കും മൂന്ന് വെടിയുണ്ടകളും പിടിച്ചെടുത്തത്. ഇവരുടെ ഒരു എസ്.യു.വി.യും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

കര്‍ഷകരെ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തിയെന്ന കേസിൽ വധശ്രമം ഉള്‍പ്പെടെ ചുമത്തിയായിരുന്നു പോലീസ് നടപടി. ഒരുവര്‍ഷം മുന്‍പ് നടന്ന സംഭവത്തിന്റെ വീഡിയോ വ്യാപകമായി പ്രചരിച്ചതോടെയാണ് ഖേദ്കറിനെതിരേ പോലീസ് കേസെടുത്തിരുന്നത്. കേസെടുത്തതിന് പിന്നാലെ ഒളിവിലായിരുന്നു മനോരമ. വ്യാഴാഴ്ച റായ്ഗഢിലെ ലോഡ്ജില്‍നിന്നാണ് അവരെ പോലീസ് പിടികൂടിയത്.

Related Articles

Back to top button