4200 രൂപയ്ക്ക് കാറിൽ ഇന്ധനം നിറയ്ക്കും കാശ് കൊടുക്കില്ല …കോട്ടയത്തെ വിരുതനെ തപ്പി പൊലീസ്

കോട്ടയം: ജില്ലയിലെ പമ്പുകളിൽ ഇന്ധനം നിറച്ച ശേഷം പണം നൽകാതെ ഒരു കാർ മുങ്ങുന്നതായി പരാതി. വ്യാജ നമ്പർ ഉപയോഗിച്ച വെള്ള ഹോണ്ട കാറാണ് പമ്പുകളിൽ എത്തി ഇന്ധനം നിറക്കുന്നത്. ചങ്ങനാശ്ശേരിയിലെ ഒരു പമ്പിൽ നിന്നും കഴിഞ്ഞ ദിവസം ഇന്ധനം നിറച്ച് പണം നൽകാതെ മുങ്ങി. 4200 രൂപയ്ക്കാണ് ഇന്ധനം നിറയ്ക്കുന്നത്. ജില്ലയിലെ വിവിധ പമ്പുകളിൽ നിന്ന് 4200 രൂപയ്ക്ക് ഇന്ധനം നിറച്ച് മുങ്ങിയിട്ടുണ്ട്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.

Related Articles

Back to top button