നഞ്ചമ്മയുടെ സമരത്തിന് നേതൃത്വം നൽകി..പരിസ്ഥിതി പ്രവര്ത്തകന് പൊലീസ് കസ്റ്റഡിയിൽ…
പരിസ്ഥിതി പ്രവര്ത്തകന് സുകുമാരന്‍ അട്ടപ്പാടി തമിഴ്നാട് പൊലീസിന്റെ കസ്റ്റഡിയില്‍. ദേശീയ അവാർഡ് ജേതാവും ഗായികയുമായ നഞ്ചമ്മയുടെ സമരത്തിന് നേതൃത്വം നൽകിയത് സുകുമാരന്‍ അട്ടപ്പാടിയായിരുന്നു.തമിഴ്നാട് അതിർത്തിയിൽ ഭൂമി വാങ്ങിയവരെ ഭീഷണിപ്പെടുത്തിയതിനും സാമൂഹിക മാധ്യമങ്ങളിൽ തെറ്റായി പ്രചരണം നടത്തിയതിനുമാണ് സുകുമാരനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. അഗളിയിൽ നിന്ന് അറസ്റ്റ് ചെയ്ത സുകുമാരനെ കോയമ്പത്തൂർ കാട്ടൂർ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ആദിവാസി ഭൂമി കൈയേറ്റത്തിനെതിരെ നിയമപോരാട്ടം നടത്തുന്ന സുകുമാരനെതിരെ തമിഴ്നാട്ടില്‍ നിരവധി പേര് പരാതിയുമായി രംഗത്തെത്തിയിട്ടുണ്ട്