കോഴിക്കോട് ഈങ്ങാപ്പുഴയില്‍ റബ്ബര്‍ പുകപ്പുരയ്ക്ക് തീപിടിച്ചു….
താമരശ്ശേരി ഈങ്ങാപ്പുഴില്‍ റബ്ബര്‍ പുകപ്പുരയ്ക്ക് തീപിടിച്ച് പതിനായിരക്കണക്കിന് രൂപയുടെ നാശനഷ്ടം. ഈങ്ങാപുഴ വെണ്ടേക്കും ചാലില്‍ റൂബി ക്രഷറിനു സമീപം പ്രവര്‍ത്തിച്ചിരുന്ന റബ്ബര്‍ പുകപ്പുരക്കാണ് തീപ്പിടിച്ചത്. വയനാട് സ്വദേശി കളിക്കാട്ടില്‍ മാത്യുവിന്റെ ഉടമസ്തഥയിലുള്ളതാണ് സ്ഥാപനം.
വെള്ളിയാഴ്ച വൈകീട്ട് അഞ്ചോടെയാണ് അപകടം നടന്നത്. തീപിടിച്ചത് കണ്ട നാട്ടുകാര്‍ മുക്കം അഗ്നിരക്ഷാ സേനയെ വിവരം അറിയിക്കുകയായിരുന്നു. അസി. ഫയര്‍ ഓഫീസര്‍ പി.എം അനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള ഫയര്‍ഫോഴ്‌സ് സംഘമാണ് തീയണച്ചത്.