ഇടിച്ച ശേഷം ബസ് നിർത്താതെ പോയി..ബൈക്ക് യാത്രികന് ദാരുണാന്ത്യം…
ബൈക്ക് യാത്രികനെ ഇടിച്ചിട്ട് കെ എസ് ആര്‍ ടി സി ബസ് നിറുത്താതെ പോയി. ബൈക്ക് യാത്രികന് ദാരുണമായ അന്ത്യം. നെല്ലിമൂട് അതിയന്നൂര്‍ പീസ് കോട്ടേജില്‍ ചന്ദ്രബാബു (68) അണ് മരണപ്പെട്ടത്.വെള്ളിയാഴ്ച ഉച്ചക്ക് മലയോര ഹൈവേയില്‍ കാരക്കോണം ജംഗ്ഷനു സമീപത്തായിരുന്നു അപകടമുണ്ടായത്. ബൈക്കും ബസും ഒരേ ദിശയിലേക്കു പോവുകയായിരുന്നു. പിന്നാലെ വന്ന ബസ് ബൈക്കിനെ ഇടിച്ചിട്ട ശേഷം നിറുത്താതെ പോവുകയായിരുന്നു.