അർജുനെ കണ്ടെത്താൻ തീവ്രശ്രമം..തെരച്ചിലിന് സൈന്യം ഇറങ്ങണമെന്ന് കുടുംബം…

കർണാടകയിയെ അങ്കോലയിലെ മണ്ണിടിച്ചിലിൽ കുടുങ്ങിയ മലയാളി ലോറി ഡ്രൈവർ അർജുനെ കണ്ടെത്താനുള്ള തീവ്ര ശ്രമം തുടരുന്നു. രാത്രിയിലും അർജുന് വേണ്ടി പ്രതീക്ഷയോടെ തെരച്ചിൽ തുടരുകയാണ്. കനത്ത മഴയും മണ്ണിടിച്ചിൽ സാധ്യതകളും രക്ഷാപ്രവർത്തനം ദുഷ്കരമാക്കുന്നുണ്ട്.കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഷിരൂർ ദേശീയപാതയിൽ അപകടമുണ്ടായത്. അർജുന്റെ ലോറി മണ്ണിനടിയിൽ കുടുങ്ങിയെന്ന സംശയത്തിലാണ് ദൗത്യസംഘം. മണ്ണിനടിയിൽ ലോറിയുണ്ടോ എന്നറിയാൻ മെറ്റൽ ഡിറ്റക്ടർ ഉപയോ​ഗിച്ചാണ് പരിശോധന നടത്തുന്നത്.

അർജുനക്കം അഞ്ച് വാഹനങ്ങളിലായി 10 പേർ മണ്ണിനടിയിൽ തന്നെ കുടുങ്ങി കിടക്കുന്നുണ്ടെന്നാണ് നി​ഗമനം.അതേസമയം സൈന്യം കൂടി ഇറങ്ങി തെരച്ചിൽ നടത്തിയാലേ രക്ഷാദൗത്യം പൂർണ്ണമാകൂ എന്ന് അർജുന്റെ ഭാര്യാസഹോദരൻ പറഞ്ഞു.കൂടുതൽ സംവിധാനങ്ങളോടെ തെരച്ചിൽ ഊർജിതമാക്കണെമെന്നും കുടുംബം ആവശ്യപ്പെട്ടു.

Related Articles

Back to top button