മാവോയിസ്റ്റുകളെക്കുറിച്ച് നിര്‍ണായക വിവരം നൽകി..ഗ്രാമവാസിക്ക്‌ പാരിതോഷികമായി ലഭിച്ചത് 86 ലക്ഷം രൂപ…

മാവോയിസ്റ്റുകളെക്കുറിച്ച് നിര്‍ണായക വിവരം സുരക്ഷാസേനയ്ക്ക് കൈമാറിയ ഗോത്രവര്‍ഗ ഗ്രാമവാസിക്ക്‌ പാരിതോഷികം പ്രഖ്യാപിച്ച് മഹാരാഷ്ട്ര പൊലീസ്.86 ലക്ഷം രൂപയാണ് ഇദ്ദേഹത്തിന് ലഭിക്കുക. സുരക്ഷാകാരണങ്ങള്‍ മുന്‍നിര്‍ത്തി ഇദ്ദേഹത്തിന്റെ പേര് വെളിപ്പെടുത്തില്ലെന്നും പണം ഉടന്‍ കൈമാറുമെന്നും ഗഡ്ചിറോളിയിലെ പൊലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു.

മഹാരാഷ്ട്ര-ഛത്തീസ്ഗഢ് അതിര്‍ത്തിയിലെ ഗഡ്ചിറോളി ജില്ലയിലെ വണ്ടോലിയില്‍ ബുധനാഴ്ച നടന്ന ഏറ്റുമുട്ടലില്‍ വാണ്ടഡ് ലിസ്റ്റില്‍ പെട്ട, പീപ്പിള്‍സ് ലിബറേഷന്‍ ഗറില്ല ആര്‍മി അംഗങ്ങളായ 12 മാവോവാദികളെ സുരക്ഷാസേന വധിച്ചിരുന്നു. ആറുമണിക്കൂറാണ് നടപടി നീണ്ടുനിന്നത്. നടപടിയില്‍ പങ്കെടുത്ത കമാന്‍ഡോകള്‍ക്ക് 51 ലക്ഷം രൂപ പാരിതോഷികവും ആഭ്യന്തരമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പ്രഖ്യാപിച്ചിട്ടുണ്ട്.

Related Articles

Back to top button